ഹനീഫ് അദേനി എഴുതി ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ചിത്രത്തിലെ ജെറുസലേം നായകാ.. എന്നു തുടങ്ങുന്ന ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പുറത്തിറങ്ങി രണ്ടു ദിവസത്തിനുളളില്‍ തന്നെ പ്രേക്ഷകര്‍ ഗാനം ഏറ്റെടുത്തു കഴിഞ്ഞു. സാധാരണ തമ്മില്‍ തല്ലാറുളള ഫാന്‍സ് ഗ്രൂപ്പുകളും അഭിനന്ദനവുമായി രംഗത്തുവന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
റഫീക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ശ്രേയ ജയദീപാണ് ഗാനം ആലപിച്ചിരിക്കുന്നത്.