Kerala

സിനിമാ തിയറ്ററില്‍ ബാലികയെ ശാരീരികമായി ഉപദ്രവിച്ച സംഭവം; പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബാലികയെ സിനിമാ തിയറ്ററില്‍ ശാരീരികമായി ഉപദ്രവിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് പോലീസ് മേധാവിക്കും മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും ചെന്നിത്തല കത്തയച്ചു.

ചൈല്‍ഡ്‌ലൈന്‍ ഏപ്രില്‍ 26ന് ദൃശ്യങ്ങള്‍ സഹിതം ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയെങ്കിലും സംഭവം അന്വേഷിക്കാനോ പ്രതിയെ പിടികൂടാനോ പോലീസ് ശ്രമിച്ചില്ല. ഇതില്‍നിന്നു പോലീസും പ്രതിയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.

കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ തിയറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ വിഭാഗത്തിനു കൈമാറിയിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതില്‍ നിന്നും പോലീസ് നടത്തിയ ഗൂഢാലോചന വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം പണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സഹായം ചെയ്ത് കൊടുത്ത സ്ത്രീയും പോക്‌സോ നിയമപ്രകാരം കുറ്റകൃത്യം ചെയ്തിരിക്കുകയാണ്. ഇവര്‍ക്കെതിരെയും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top