മലപ്പുറം എടപ്പാളിലെ തിയറ്ററില്‍വച്ച് പത്തു വയസുകാരിയെ ലൈഗീകമായി ഉപദ്രവിച്ച പ്രതി കസ്റ്റഡിയില്‍. പാലക്കാട് തൃത്താല സ്വദേശി മൊയ്തീന് കുട്ടിയാണ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്. ഏപ്രില്‍ 18നാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
തിയറ്ററില്‍ ഇയാള്‍ക്കൊപ്പം മറ്റൊരു സ്ത്രീകൂടി ഉണ്ടായിരുന്നു. ഈ സ്ത്രീ പെണ്‍കുട്ടിയുടെ അമ്മയാണെന്നാണ് സൂചന. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീ മനസിലായിട്ടുണ്ട് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.
KL 46 G 240 മെഴ്സിഡിസ് ബെന്‍സിലാണ് പ്രതി തിയറ്ററില്‍ എത്തിയത്. തിയറ്റര്‍ അധികൃതര്‍ ഈ ദൃശ്യം ചൈല്‍ഡ് ലൈനിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഏപ്രില്‍ 26ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. പ്രതിയെ രക്ഷിക്കാന്‍ അണിയറയില്‍ ശക്തമായ നീക്കം നടക്കുന്നതിനിടെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.