Business

നൂതനസേവനവുമായി അലിഫ് മൊബൈല്‍സ് ടെക്യുവായി മാറുന്നു

കേരളത്തിലെ പ്രമുഖ റീട്ടെയില്‍ മൊബൈല്‍ ശൃംഖലയായ അലിഫ് മൊബൈല്‍സ് ഇനി ടെക്യൂ ആയിമാറും.
ടെക്യുവിന്റെ പുതിയ അഞ്ച് ഷോറൂമുകള്‍ കൊച്ചിയില്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. പെന്റാ മേനക, അങ്കമാലി കെഎസ്ആര്‍ടിസി കോംപ്ലെക്‌സ്, തൃപ്പൂണിത്തറ സ്റ്റാച്യൂ ജംഗ്ഷന്‍, വളഞ്ഞമ്പലം, സൗത്ത് ഓവര്‍ ബ്രിഡ്ജ് എന്നീ സ്ഥലങ്ങളിലാണ് ഇത്.

മൊബൈല്‍ വില്‍പ്പനയിലുപരി ഉപഭോക്താക്കള്‍ക്ക് മൊബൈലിനെ സംബന്ധിച്ച സമ്പൂര്‍ണ സേവനങ്ങള്‍ നല്‍കുന്ന പുതിയ അനുഭവമായിരിക്കും ടെക്യൂ നല്‍കുന്നതെന്ന് ടെക്‌നോ ട്രേഡ് റീട്ടെയില്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെഡ് സുബിന്‍ കബീര്‍ പറഞ്ഞു.

ഉദ്ഘാടനത്തിന് എത്തുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ 200 ഫോര്‍ ജി ഫോണുകള്‍ സൗജന്യമായി നല്‍കും.
കേരളത്തില്‍ മൊബൈല്‍ ഫോണുകളുടെ വില്‍പ്പന പ്രത്യേകിച്ച് ഫീച്ചറുകള്‍ കൂടുതലുള്ള ഫോണുകളുടെ വില്‍പ്പന കാര്യമായി വര്‍ധിക്കുന്നുണ്ട്. കൊച്ചിയില്‍ മാത്രം 11 മുത്ല്‍ 12 കോടി രൂപയുടെ വില്‍പ്പന പ്രതിമാസം നടക്കുന്നുണ്ടെന്ന് സുബിന്‍ കബീര്‍ പറഞ്ഞു. വില്‍പ്പനയുടെ 97 ശതമാനവും 20000 രൂപക്ക് താഴെയുള്ള ഫോണുകളാണെന്ന് അദ്ദേഹം പറഞ്ഞു.

ബ്രാന്‍ഡ് ലോയല്‍റ്റിയെക്കാള്‍ ഫീച്ചര്‍ ലോയല്‍റ്റിയിലാണ് പുതിയ തലമുറ കൂടുതല്‍ താത്പര്യം കാണിക്കുന്നത്. ആറുമാസത്തിനുള്ളില്‍ പുതിയ ഫീച്ചറുകളുള്ള ഫോണിനായി നിലവിലുള്ള ഫോണുകള്‍ മാറ്റാനും ന്യൂജെന്‍ കുട്ടികള്‍ക്ക് മടിയില്ല. ഫോണ്‍ വിപണിയിലെ പുത്തന്‍ പ്രവണതകള്‍ വെളിവാക്കിക്കൊണ്ട് സുബിന്‍ കബീര്‍ വ്യക്തമാക്കി.

വരും വര്‍ഷങ്ങളില്‍ 50 ടെക്യു ഷോറൂമുകള്‍ തുറക്കാനാണ് ടെക്യൂ ലക്ഷ്യമിടുന്നത്. കടകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് എറണാകുളത്തെ 27 ഗവണ്‍മെന്റ് സ്‌കൂളുകളില്‍ നിന്ന് ഈ വര്‍ഷം എ പ്ലസ് നേടിയ കൂട്ടികള്‍ക്ക് 6000 രൂപ വിലയുള്ള എജുക്കേഷന്‍ ടാബ് സൗജന്യമായി നല്‍കുമെന്നും സുബിന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top