Business

ഫാഷന്‍ കേരളത്തിന്റെ കണ്ണും കാതും ഇനി കൊച്ചിയിലേക്ക് ; ലുലു ഫാഷന്‍ വീക്ക് ഇന്ന് മുതല്‍

കൊച്ചി ; കേരളത്തിന്റെ ഫാഷന്‍ ഉത്സവമായ ലുലു ഫാഷന്‍ വീക്കിന്റെ മൂന്നാം പതിപ്പിന് തുടക്കമാകുന്നു. മെയ് 9 മുതല്‍ 13 വരെ എറണാകുളം ലുലു മാളില്‍ വച്ചാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ മേള നടക്കുന്നത്. ഇന്റര്‍നാഷണല്‍ ഫാഷന്‍ ബ്രാന്‍ഡുകളെയും ഡിസൈനര്‍ വിദ്യാര്‍ഥികളെയും ഫാഷന്‍ പ്രേമികളെയും അണിനിരത്തിക്കൊണ്ട് നടത്തുന്ന ലുലു ഫാഷന്‍ വീക്കില്‍ സെലിബ്രിറ്റികളും പ്രശസ്തരായ കലാകാരന്‍മാരുമടക്കം നിരവധി പ്രമുഖര്‍ പങ്കെടുക്കും.

45ലധികം ഫാഷന്‍ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ സ്പ്രിങ്ങ് സമ്മര്‍ ഫാഷന്‍ കളക്ഷനുകളായിരിക്കും ലുലു ഫാഷന്‍ വീക്കിന്റെ പ്രധാന ആകര്‍ഷണം. 28 ലധികം ഫാഷന്‍ ഷോയും ലൈവ് പെന്‍ഫോമന്‍സും അഞ്ച് ദിവസങ്ങളെ സമ്പന്നമാക്കും. ഫാഷന്‍ ആക്സസറികള്‍, ഫുട് വെയറുകള്‍, വാച്ചുകള്‍ എന്നിവയുടെ 2018ലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ ഫാഷന്‍ വീക്കില്‍ അണിനിരക്കും. ഫാഷന്‍ രംഗത്തെ ഉയര്‍ന്ന മാനേജ്മെന്റ് മേധാവികളും ഫാഷന്‍ മേഖലയിലെ പ്രശസ്ത വ്യക്തിത്വങ്ങളുമായി ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥികള്‍ക്കും ഫാഷന്‍ പ്രേമികള്‍ക്കും സംവദിക്കാന്‍ മേളയിലെ ഫാഷന്‍ ഫോറത്തിലൂടെ അവസരമുണ്ടാകും.

ലുലു ഫാഷന്‍ വീക്കിനായി കൊച്ചി ലുലു മാളില്‍ തയ്യാറാക്കിയ റാംപ്

ഫാഷന്‍ രംഗത്ത് കഴിവു തെളിയിക്കുന്നവര്‍ക്ക് താരസമ്പന്നമായ ഫാഷന്‍ അവാര്‍ഡ് നൈറ്റില്‍ ബഹുമതികളും പുരസ്‌കാരവും സമ്മാനിക്കും. ഏറ്റവും ജനപ്രീതി നേടിയ മെന്‍സ് വെയര്‍ ബ്രാന്‍ഡുകള്‍, പ്രൈഡ് ഓഫ് കേരള, സ്റ്റൈല്‍ ഐക്കണ്‍ തുടങ്ങിയവ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. വോട്ടെടുപ്പിലൂടെ പൊതുജനങ്ങളാണ് വിജയികളെ കണ്ടെത്തുക. മെയ് 9 മുതല്‍ www.lulufashionweek.com എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാം.

ഫാഷന്‍ വീക്ക് ലോഗോയുടെ പ്രകാശനം ലുലു ഗ്രൂപ്പ് കോമേഴ്സ്യല്‍ മാനേജര്‍ സാദിഖ് കാസിം ഔദ്യോഗിക സ്പോണ്‍സറായ ഫ്രഞ്ച് ഫാഷന്‍ ലേബല്‍ ‘സീലിയോ’യുടെ പി ആര്‍ ആന്റ് ലോയല്‍ട്ടി മാര്‍ക്കറ്റിംഗ് ഹെഡ് അഭിഷേക് ഷെട്ടിക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ലുലു റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ബൈയിംഗ് മാനേജര്‍ ദാസ് ദാമോദരന്‍, ലുലു ഗ്രൂപ്പ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ്, ലുലു റീട്ടെയ്ല്‍ ഡി ജി എം മദന്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ഫാഷന്‍ വീക്ക് 2018 ലോഗോയുടെ പ്രകാശനം ലുലു ഗ്രൂപ്പ് കോമേഴ്സ്യല്‍ മാനേജര്‍ സാദിഖ് കാസിം ഔദ്യോഗിക സ്പോണ്‍സറായ ഫ്രഞ്ച് ഫാഷന്‍ ലേബല്‍ ‘സീലിയോ’യുടെ പി ആര്‍ ആന്റ് ലോയല്‍ട്ടി മാര്‍ക്കറ്റിംഗ് ഹെഡ് അഭിഷേക് ഷെട്ടിക്ക് നല്‍കി നിര്‍വഹിക്കുന്നു. ലുലു റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ബൈയിംഗ് മാനേജര്‍ ദാസ് ദാമോദരന്‍, ലുലു ഗ്രൂപ്പ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ്, ലുലു റീട്ടെയ്ല്‍ ഡി ജി എം മദന്‍ കുമാര്‍ എന്നിവര്‍ സമീപം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top