മലയാളി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. ഇരുട്ടിലൂടെ കരിമ്പടം പുതച്ച് പോകുന്ന ഒടിയന് മാണിക്യനെയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. വി എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ദേശീയ പുരസ്കാര ജേതാവ് ഹരികൃഷ്ണന് തിരക്കഥയും സാബു സിറില്‍ കലാ സംവിധാനവും നിര്‍വഹിക്കുന്നു. ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്ത് കൈയടി നേടിയ പീറ്റര്‍ ഹെയ്നാണ്. ആശീര്‍വാദ് സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.