Food

പുകയുന്ന ഐസ്‌ക്രീം ഇനിയില്ല; സംസ്ഥാനത്ത് ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീം നിരോധിച്ചു

സംസ്ഥാനത്ത് ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീം വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഉത്തരവ്. ലിക്വിഡ് നൈട്രജന്റെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണ് നടപടി സ്വീകരിച്ചതെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ എം.ജി രാജമാണിക്യം പറഞ്ഞു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പുക ഐസ്‌ക്രീം വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷ്യസുരക്ഷ വിഭാഗത്തെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐസ്‌ക്രീമില്‍ നിന്നും പുക വരാന്‍ ഉപയോഗിക്കുന്ന ലിക്വിഡ് നൈട്രജന്‍ ദ്രാവക അവസ്ഥയില്‍ അകത്തെത്തിയാല്‍ മരണം വരെ സംഭവിച്ചേക്കാം. അതുകൊണ്ടു തന്നെ പുക വരുന്ന ഐസ്‌ക്രീം ചില സമയങ്ങളില്‍ അത്യന്തം അപകടകാരിയാണ്.

ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീം പാര്‍ലറുകള്‍ സംസ്ഥാനത്ത് പെരുകിയ സാഹചര്യത്തില്‍ ഇതിന്റെ സുരക്ഷ സംബന്ധിച്ച് കേരളവിഷന്‍ ഓണ്‍ലൈനാണ് ആദ്യം വാര്‍ത്ത നല്‍കിയത്. ഏപ്രില്‍ 17ന് തന്നെ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. പുക ഐസ്‌ക്രീം രസകരമാണന്ന തരത്തില്‍ മുഖ്യധാരാ മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയപ്പോള്‍ ഇതിന്റെ മറുവശം തേടിപ്പോയത് കേരളവിഷന്‍ ഓണ്‍ലൈനായിരുന്നു. ഒപ്പം ഭക്ഷ്യസുരക്ഷ വിഭാഗത്തിന് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയതോടെ കോഴിക്കോട് ജില്ലയിലെ പുക ഐസ്‌ക്രിം പാര്‍ലറുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവായി. ഇതിനു പിന്നാലെയാണ് സംസ്ഥാനത്ത് പൂര്‍ണമായും ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രിം നിരോധിച്ചുകൊണ്ട് ഫുഡ്‌സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവിറക്കിയത്.

ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീമിനെപ്പറ്റി ആദ്യം നല്‍കിയ വാര്‍ത്ത

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top