Ernakulam

പിന്നൊന്നും നോക്കിയില്ല നാല്‍പ്പത് അടി താഴ്ച്ചയുളള കിണറ്റിലേക്ക് എടുത്ത്ചാടി

വീട്ടുമുറ്റത്തെ കിണറിനു സമീപത്തുനിന്നും മകന്‍ അലന്റെ ഉച്ചത്തിലുളള നിലവിളി കേട്ടാണ് മിനി ഓടി വന്നത്. നെഞ്ചിടിപ്പോടെ കിണറ്റിലേക്ക് നോക്കിയ മിനിയുടെ ശ്വാസം നിലച്ചുപോയി. നെടുനീളന്‍ കിണറിന്റെ അങ്ങേത്തലയ്ക്കല്‍ വെളളത്തില്‍ മുങ്ങിത്താഴുന്ന തന്റെ പൊന്നോമന!

പിന്നെയൊന്നും നോക്കിയില്ല നാല്‍പ്പത് അടി താഴ്ച്ചയുളള കിണറ്റിലേക്ക് എടുത്തുചാടി. വെള്ളത്തില്‍ മുങ്ങിപോകുമായിരുന്ന കുട്ടിയെ തന്റെ കയ്യില്‍ കോരിയെടുത്തു. പിന്നീട് ഭീതി നിറഞ്ഞ നിമിഷങ്ങള്‍. വീഴ്ച്ചയുടെ ആഘാതത്തില്‍ ഭയന്നുപോയ എട്ടുവയസുകാരന്‍ അലനെ ആശ്വസിപ്പിച്ച് കാത്തിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ച് ഫയര്‍ഫോഴ്‌സെത്തി പുറത്തുകടക്കുമ്പോഴേക്കും ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. പിന്നീട് ഇരുവരേയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം.

മൂവാറ്റുപുഴയിലെ കുന്നക്കാട്ടു മല കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇവിടുത്തെ താമസക്കാരായ ബിജുവിന്റെയും മിനിയുടെയും മകന്‍ എട്ടു വയസ്സുകാരന്‍ അലനാണ് കളിക്കുന്നതിനിടെ നാല്‍പ്പത് അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. മിനിയുടെ സമയോചിതമായ ഇടപെടല്‍ അലന്റെ ബാല്യത്തില്‍ കരിനിഴല്‍ വീഴ്ത്തിയില്ല. ഒരു പക്ഷെ കുട്ടിയുടെ നിലവിളി മിനി കേട്ടില്ലായിരുന്നുവെങ്കില്‍ ഒരു തീരാദുഖത്തിലേക്ക് കുടുംബത്തെ എത്തിച്ചേനെ. എന്നാല്‍ ഭയം മാതൃസ്‌നേഹത്തിന് വഴി മാറിയപ്പോള്‍ ജന്മം തന്നവള്‍ തന്നെ ജീവന്‍ കാത്ത മനോഹര നിമിഷത്തിന് നാട് സാക്ഷ്യം വഹിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top