Latest News

ലക്ഷ്യമിട്ടത് താലിബാന്‍ ഭീകരരെ, ആക്രമണത്തില്‍ പൊലിഞ്ഞത് 30 കുരുന്നു ജീവനുകള്‍

വ്യോമാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഫ്ഗാന്‍ ബാലന്‍

അഫ്ഗാനിസ്ഥാനിലെ ഖുണ്ഡൂസ് പ്രവിശ്യയില്‍ കഴിഞ്ഞ മാസമുണ്ടായ വ്യോമാക്രമണത്തില്‍ 30 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര അറിയിച്ചു. ഏപ്രില്‍ രണ്ടിന് മുതിര്‍ന്ന താലിബാന്‍ ഭീകരരെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്.

നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തിരുന്ന ഒരു പൊതുപരിപാടിക്കിടെയാണ് വ്യോമാക്രമണം നടന്നത്. ഹെലികോപ്റ്ററില്‍ എത്തിയ സൈന്യം റോക്കറ്റും മെഷീന്‍ ഗണ്ണും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ട 18 താലിബാന്‍ തീവ്രവാദികളെ ആക്രമണത്തില്‍ വധിച്ചുവെന്നും അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

വ്യോമാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഫ്ഗാന്‍ ബാലന്‍                                                                                         PHOTO-AP

എന്നാല്‍ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടായിരുന്നെന്ന അഫ്ഗാന്‍ സൈന്യത്തിന്റെ വാദം താലിബാന്‍ തള്ളിയിരുന്നു. അഫ്ഗാനിസ്ഥാനിലെ യുഎന്‍ സമാധാന സേനയും ഭീകര സാന്നിധ്യം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ 30 കുട്ടികളുടെ ജീവനെടുത്ത ആക്രമണം എന്തിനായിരുന്നു എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്!

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top