Cricket

കളിയില്‍ തോറ്റു; രോഹിത്തിന്റെ കുത്തിനു പിടിച്ച് യുവി

മൊഹാലി: മുംബൈ ക്യാപ്റ്റനായ രോഹിത് ശര്‍മ്മയെ കഴുത്തിനു കുത്തിപ്പിടിക്കുന്ന യുവിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പഞ്ചാബ് മുംബൈ മത്സരത്തിനു ശേഷം ഹസ്തദാനം നല്‍കാന്‍ യുവ്രാജ് സിങ്ങിനു സമീപമെത്തിയ രോഹിത്തിനെ ടീഷര്‍ട്ടില്‍ പിടിച്ച് വലിച്ചടുപ്പിച്ചതിനു ശേഷം കഴുത്തിനു കുത്തിപ്പിടിക്കുകയായിരുന്നു. എന്നാല്‍ കളി ജയിപ്പിച്ച രോഹിത്തിനോട് തമാശയ്ക്ക് നീരസം പ്രകടിപ്പിക്കുകയായിരുന്നു അടുത്ത സുഹൃത്ത് കൂടിയായ യുവി. തമാശക്കളികള്‍ക്ക് ശേഷം പരസ്പരം കെട്ടിപ്പിടിച്ച് ഹസ്തദാനം ചെയ്താണ് ഇരുവരും മടങ്ങിയത്.

മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ മുംബൈ ആറ് വിക്കറ്റ് വിജയം നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രോഹിത് മികച്ച പ്രകടനം കാഴ്ച വെച്ച മത്സരത്തില്‍ യുവിക്ക് തിളങ്ങാനായിരുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top