ഫ്ലിപ്കാര്‍ട്ട് മെഗാ ഷോപ്പിങ് ഫെസ്റ്റിനായി ഒരുങ്ങിയോ! മെയ് 13 മുതല്‍ 16 വരെയാണ് വമ്പിച്ച വില്‍പ്പന നടക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്, ടിവി തുടങ്ങിയവയ്ക്കുപുറമെ നിരവധി ഉത്പന്നങ്ങള്‍ ഡിസ്കൗണ്ട് സെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഷോപ്പിങ് ദിനങ്ങള്‍ക്കിടയില്‍ സ്മാര്‍ട്ട്ഫോണുകളുടെ ഫ്ളാഷ് സെയിലുകളുമുണ്ട്. മൊബൈല്‍ ഫോണ്‍, ടിവി തുടങ്ങിയ ഉത്പന്നങ്ങളുടെ വില്പനയില് ആറിരട്ടി വര്‍ധനയാണ് ഈദിവസങ്ങളില്‍ ദിവസങ്ങളില്‍ കമ്പനി പ്രതീക്ഷിക്കുന്നത്.
ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് പ്രത്യേക കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഷോപ്പിങ് ഡെയ്സില്‍ വാങ്ങുന്ന ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം കാഷ് ബായ്ക്ക് ലഭിക്കുന്നതിനും അവസരമുണ്ട്.
ടിവി ഉള്‍പ്പടെയുള്ള ഹോം അപ്ലെയന്‍സുകള്‍ക്ക് 70 ശതമാനംവരെയും വിലക്കിഴിവ് നല്‍കും. ചില ബ്രാന്‍ഡുകളുടെ ടിവികള്‍ക്ക് ഫ്ളാഷ് സെയിലും ഏര്‍പ്പെടുത്തുന്നുണ്ട്.
ഫ്ളാഷ് സെയിലില്‍ സ്മാര്‍ട്ടായി പര്‍ച്ചേസ് ചെയ്യാനുളള നുറുങ്ങുവിദ്യകള്‍ അറിയാന്‍ താഴെ തന്നിരിക്കുന്ന വാര്‍ത്തയില്‍ ക്ലിക്ക് ചെയ്യുക..