പ്രമേഹ രോഗമില്ലാത്തവര്‍ക്ക് സന്തോഷിക്കാം. പഞ്ചസാര ഉത്പാദനത്തില്‍ റെക്കോര്‍ഡ് വര്‍ധന.
2017-18ല്‍ 3.2 കോടി ടണ്ണായി ഉത്പാദനം വര്‍ധിക്കുമെന്ന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം 2.3 കോടി ടണ്ണായിരുന്നു ഉത്പാദനം. ലോകത്തിലെ പ്രധാന പഞ്ചസാര ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ മധുരപ്രിയരായ ഇന്ത്യക്കാര്‍ ഉദ്പാതിപ്പിച്ചതിന്റെ 2.5 കോടി
ടണ്‍ ഉപയോഗിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
പഞ്ചസാരയുടെ റെക്കോര്‍ഡ് ഉത്പാദനത്തോടെ ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞിട്ടുണ്ട്. ഉത്പാദനത്തില്‍ ഉത്തര്‍ പ്രദേശ് തന്നെയാണ് മുന്നില്‍. ഏകദേശം 1.12 കോടി ടണ്‍. തൊട്ടടുത്ത് മഹാരാഷ്ട്രയാണ്. 1.7 കോടി ടണ്പഞ്ചസാരയാണ് ഉത്പാദിപ്പിച്ചത്.