Latest News

ആധാറിനെ പുകഴ്ത്തി ബില്‍ഗേറ്റ്‌സ്

ആധാര്‍ സുരക്ഷിതമാണെന്നും മറ്റ് രാജ്യങ്ങള്‍ ഈ രീതി പിന്തുടരണമെന്നും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ലോകബാങ്കുമായി സഹകരിച്ച് ഈ മാതൃക മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മാത്രം മൂല്യമുള്ളതാണോ ഇന്ത്യയുടെ സാങ്കേതികവിദ്യയെന്ന ചോദ്യത്തിനാണ് ബില്‍ഗേറ്റ്‌സ് ഇത്തരത്തില്‍ പ്രതികരിച്ചത്. ആധാറിന്റെ നേട്ടങ്ങള്‍ വലുതാണെന്നും രാജ്യങ്ങളുടെ ദ്രുതഗതിയിലുള്ള വികാസത്തിനും ജനങ്ങളുടെ ശാക്തീകരണത്തിനും ആധാര്‍ സഹായകരമാകുമെന്നും ബില്‍ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു.

അതേസമയം ആധാര്‍ അങ്ങേയറ്റം സുരക്ഷിതമാണെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു. ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആധാര്‍ ലോകവ്യാപകമാക്കാനുളള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ആധാറിന്റെ ചുമതലയുള്ള യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആദ്യ ചെയര്‍മാനും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ നന്ദന്‍ നിലേകനിയാണ് ഈ പദ്ധതിയ്ക്ക് വേണ്ടി ലോകബാങ്കിനെ സഹായിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top