Food

ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീം സുരക്ഷിതമല്ലെന്ന് ഭക്ഷ്യവകുപ്പ്; കോഴിക്കോട്ടെ കൂള്‍ബാറുകള്‍ക്ക് പൂട്ടുവീണു

ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീം വില്‍ക്കുന്ന ഐസ്‌ക്രീം പാര്‍ലറുകള്‍ താല്‍ക്കാലികമായി അടച്ചൂപൂട്ടാന്‍ നിര്‍ദേശം. കോഴിക്കോട് ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറാണ് ജില്ലയിലെ ഐസ്‌ക്രീം പാര്‍ലര്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. ലിക്വിഡ് നൈട്രജന്‍ ഐസ്‌ക്രീം പാര്‍ലറുകള്‍ സംസ്ഥാനത്ത് പെരുകിയ സാഹചര്യത്തില്‍ ഇതിന്റെ സുരക്ഷ സംബന്ധിച്ച് കേരളവിഷന്‍ ഓണ്‍ലൈനാണ് ആദ്യം വാര്‍ത്ത നല്‍കിയത്. ഏപ്രില്‍ 17ന് തന്നെ കേരളവിഷന്‍ ഓണ്‍ലൈന്‍ ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നടപടി.

ഐസ്‌ക്രീമില്‍ നിന്നും പുക വരാന്‍ ഉപയോഗിക്കുന്ന ലിക്വിഡ് നൈട്രജന്‍ ദ്രാവക അവസ്ഥയില്‍ അകത്തെത്തിയാല്‍ മരണം വരെ സംഭവിച്ചേക്കാം. അതുകൊണ്ടു തന്നെ പുക വരുന്ന ഐസ്‌ക്രീം നൂറു ശതമാനം സുരക്ഷിതമാണെന്ന് പറയാനാകില്ലെന്ന് തന്നെയാണ് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും നിലപാട്. അതിനാല്‍ കഴിക്കുന്നവര്‍ സ്വന്തം റിസ്‌കില്‍ കഴിക്കണമെന്നും ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top