Latest News

കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നു; അന്വേഷണം തുടരുമെന്ന് ഫേസ്ബുക്ക്

ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തി വിവാദം സൃഷ്ടിച്ച വിവര വിശകലന സ്ഥാപനം കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിച്ച കണ്‍സള്‍ട്ടന്‍സിയായിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്ക.
ഇക്കാര്യം ഫേസ്ബുക്ക് സ്ഥിരീകരിച്ചിരുന്നു.

ഫേസ്ബുക്കിനു പിന്നാലെ ട്വിറ്ററിലെ വിവരങ്ങളും കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാപനം അടച്ചുപൂട്ടുന്നതായി കമ്പനി അറിയിച്ചത്.

8.70 ലക്ഷം പേരുടെ വിവരങ്ങളാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ഫേസ്ബുക്കിലൂടെ ചോര്‍ത്തിയത്. എന്നാല്‍ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക ആവശ്യപ്പെട്ടു. വിവരങ്ങള്‍ ചോര്‍ത്തിയ വാര്‍ത്ത പുറത്തുവന്നതോടെ ഇടപാടുകാര്‍ കമ്പനിയുമായുളള കരാര്‍ അവസാനിപ്പിച്ചെന്നും ഇനി ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്നുമാണ് കമ്പനിയുടെ വാദം. അതേസമയം വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയ്‌ക്കെതിരെ അന്വേഷണം നടന്നു വരികയാണ്. എന്നാല്‍ കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടിയാലും വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top