Kerala

അബ്ദുള്‍ നാസര്‍ മഅദ്‌നിക്ക് കേരളത്തിലെത്താന്‍ അനുമതി

ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നിക്ക് കേരളത്തിലെത്താന്‍ അനുമതി. ബംഗളൂരു എന്‍ഐഎ കോടതിയാണ് അനുമതി നല്‍കിയത്. ഉമ്മയെ സന്ദര്‍ശിക്കുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഅദ്‌നി ബംഗളൂരു കോടതിയെ സമീപിച്ചത്. ഇത് അനുവദിച്ച കോടതി മെയ് 3 മുതല്‍ 11 വരെ മഅദ്‌നിക്ക് കേരളത്തില്‍ കഴിയാന്‍ അനുമതി നല്‍കുകയായിരുന്നു.

അതേസമയം, കോടതി ഇളവ് അനുവദിച്ചുവെങ്കിലും മഅദ്‌നിക്ക് കേരളത്തിലെത്തണമെങ്കില്‍ പൊലീസിന്റെ നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത്കൂടി പൂര്‍ത്തിയായാല്‍ മാത്രമേ മഅദ്‌നിക്ക് കേരളത്തിലെത്താന്‍ സാധിക്കു.

ബംഗളൂരു സ്‌ഫോടന കേസിലെ 31ാം പ്രതിയാണ് മഅദ്‌നി. കര്‍ശന വ്യവസ്ഥകളോടെ ജാമ്യം ലഭിച്ച മഅദ്‌നി നിലവില്‍ ബംഗളൂരുവിലാണ് കഴിയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top