Kerala

കാത്തിരിപ്പിന് വിരാമം; എസ്എസ്എല്‍സി പരീക്ഷാഫലം നാളെ

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 10.30 ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. നാല് ലക്ഷത്തി നാല്‍പ്പത്തി ഒന്നായിരം കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.

കേരളത്തിനൊപ്പം ഗള്‍ഫിലും ലക്ഷദ്വീപിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു. പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പി.ആര്‍.ഡി. ലൈവ്’ (PRD LIVE) എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ക്ലൗഡ് സെര്‍വര്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലവും ഈമാസം പകുതിക്ക് മുന്‍പ് പ്രസിദ്ധീകരിക്കും. ഫലം പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ ആപ്പിലൂടെ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top