Kerala

രണ്ടാം അങ്കത്തിന് കോപ്പുകൂട്ടി നോക്കിയ; ഐഫോണിന് സമാനമായ നോക്കിയ x മെയ് 16ന് പുറത്തിറക്കും

ഒരിക്കല്‍ മൊബൈല്‍ ഫോണ്‍ രംഗത്തെ എതിരില്ലാത്ത സാന്നിധ്യമായിരുന്നു നോക്കിയ. മികച്ച ഫീച്ചറുകളുളള ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണി കീഴടക്കിയതോടെ നോക്കിയ പതിയെ പിന്‍വാങ്ങി. എന്നാല്‍ വിപ്ലവകരമായ ഒരു തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ് ഇപ്പോള്‍ നോക്കിയ. ഈ വരുന്ന മെയ് 16ന് 6x എന്ന പുതിയ മോഡല്‍ വിപണിയിലവതരിപ്പിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചു.

ആപ്പിള്‍ ഐഫോണ്‍ x ന് സമാനമായ സവിശേഷതകളുണ്ടാകുമെന്നാണ് സൂചന. ഇതു തന്നെയാണ് കമ്പനി ഉയര്‍ത്തിക്കാട്ടുന്ന പ്രത്യേകതയും.നോക്കിയ x അല്ലെങ്കില്‍ നോക്കിയ 6x എന്നായിരിക്കും പുതിയ മോഡലിന്റെ പേര്.

പിന്നില്‍ ഗ്ലാസ്, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, ഇരട്ട ക്യാമറ എന്നിവ പ്രധാന സവിശേഷതകളാണ്. കൂടാതെ ഉപകരണത്തിന്റെ അടിയില്‍ വീതികുറഞ്ഞ ചിന്നും ഉണ്ടെന്നു കാണാം. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ, 2280x 1080 പിക്സല്‍, 19:9 ആസ്പെക്ട് റേഷ്യോ എന്നതാണ് മറ്റ് പ്രത്യേകതകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top