Business

രൂപയുടെ മൂല്യം പടവലങ്ങ പോലെ താഴോട്ട് വളരുന്നു

യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഇനിയെങ്ങോട്ട് പോകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നത്.  കഴിഞ്ഞ ആഴ്ച ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 66.90 എന്ന നിലവാരത്തില്‍ എത്തിയിരുന്നു.

ഇങ്ങനെ പോയാല്‍ 67.50 വരെ എത്തിയാലും അതിശയപ്പെടേണ്ടതില്ലെന്നാണ് കൊച്ചിയിലെ വിദേശ വിനിമയ വ്യാപാരികള്‍ പറയുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്നതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണം. ഇങ്ങനെ പോയാല്‍ ബാരലിന് എണ്ണവില 80ലെത്തുമ്പോള്‍ രൂപയുടെ മൂല്യ നിരക്ക് റെക്കോര്‍ഡ് താഴ്ച കൈവരിക്കും.

ബാരലിന് ഒരു ഡോളറിന്റെ വര്‍ധന വന്നാല്‍തന്നെ രാജ്യത്തിന്റെ ഇറക്കുമതി ചെലവ് 53360 കോടി രൂപയുടെ വര്‍ധനവ് വരുത്തും. ഇറക്കുമതി ചെലവ് അനുദിനം വര്‍ധിക്കുമ്പോള്‍ കൂടുതല്‍ ഡോളര്‍ നല്‍കേണ്ടി വരുമ്പോള്‍ സ്വാഭാവികമായി രൂപയുടെ നില കൂടുതല്‍ പരുങ്ങലിലാകും.

പാശ്ചാത്യരാജ്യങ്ങളില്‍ മഞ്ഞുകാലം മാറുന്നതോടെ എണ്ണയുടെ ഉപയോഗത്തില്‍ കുറവ് വരുമെന്നതിനാല്‍ വില കുറയുമെന്നാണ് പ്രതീക്ഷ. തണുപ്പകറ്റാന്‍ വീടുകള്‍ ചൂടാക്കി നിലനിര്‍ത്താന്‍ എണ്ണ ഉപയോഗിച്ചുള്ള വന്‍കിട ജനറേറ്ററില്‍ നിന്നുള്ള വൈദ്യുതിയാണ് അവിടങ്ങളില്‍ ഉപയോഗിക്കുന്നത്.

എണ്ണയുടെ വിലക്കയറ്റം നാണ്യപ്പെരുപ്പ നിയന്ത്രണം കൂടുതല്‍ ദുഷ്‌കരമാക്കും. അതായത് ബാരലില്‍ 10 ഡോളര്‍ വര്‍ധിച്ചാല്‍ നാണ്യപ്പെരുപ്പത്തിന്റെ തോതില്‍ അരശതമാനം വരെ വര്‍ധനയുണ്ടാകുമെന്ന് സാരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top