Business

റെഡ്മി ഫോണിന് വിലകൂടി

മികച്ച ഫീച്ചറുകള്‍ , ആദായകരമായ വില എന്നീ ഘടകങ്ങളായിരുന്നു ഷവോമി റെഡ്മി നോട്ട് 5 പ്രൊയെ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രിയങ്കരമാക്കിയിരുന്നത്. എന്നാല്‍ റെഡ്മി നോട്ട് 5ന്റെ വില കമ്പനി വര്‍ധിപ്പിച്ചു.

4ജിബി/ 64 ജിബിക്ക് 13999 രൂപയായിരുന്ന ഫോണിന് ആയിരം രൂപ വര്‍ധിച്ച് 14999 രൂപയായി.
പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡിന് ഇറക്കുമതി ചുങ്കം വര്‍ധിച്ചതാണ് വില വര്‍ധനവിന് പ്രധാനകാരണമെന്ന് കമ്പനിയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് മനു കുമാര്‍ ജെയിന്‍ പറഞ്ഞു.
കമ്പനിയുടെ എംഐ ടിവി 4 ടെലിവിഷനും വില വര്‍ധിച്ചിട്ടുണ്ട്. 44999 രൂപയാണ് പുതുക്കിയ വില.

മേക്കിംഗ് ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുവാനായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് ഇറക്കുമതി ചെയ്യുന്ന പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ക്ക് (പി.സി.ബി) 10% ഇറക്കുമതി ചുങ്കം ചുമത്തുന്നത് കൊണ്ടാണ് വില വര്‍ധിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top