Kerala

കൊരട്ടി ദേശിയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേയ്ക്ക് വന്ന ബസാണ് മറിഞ്ഞത്. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഡിലക്‌സ് ബസാണ് അപകടത്തില്‍ പെട്ടത്.

കൊരട്ടി ദേശീയപാതയിലാണ് അപകടമുണ്ടായത്. ബസിന് കുറുകെ ബൈക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ചപ്പോള്‍ പെട്ടെന്ന് ബ്രേക്കിട്ട് തെന്നി മറിയുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആകെ 18 യാത്രക്കാരുണ്ടായിരുന്നു. പരുക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

ചിത്രങ്ങള്‍

 

കൊരട്ടി ദേശിയ പാതയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി

PHOTO-ANAVANDI.COM

 

PHOTO-ANAVANDI.COM

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top