Alappuzha

പുഴ കാത്തവര്‍ക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

ആലപ്പുഴയിലെ കുട്ടംപേരൂര്‍ നദിയെ മാലിന്യ വിമുക്തമാക്കി പുനരുജ്ജീവിപ്പിച്ച നാട്ടുകാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ഒഴുക്കു തടസപ്പെട്ടു കിടന്ന നദിയെ വൃത്തിയാക്കിയത് മാതൃകാപരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ഗ്രാമപഞ്ചായത്തിലാണ് നാട്ടുകാര്‍ ഒന്നടങ്കം മുന്നിട്ടിറങ്ങി പുഴ മാലിന്യ മുക്തമാക്കിയത്. ഒരു ദശകമായി മാലിന്യവസ്തുക്കള്‍കൊണ്ട് ഒഴുക്കു തടസപ്പെട്ട് കിടന്ന നദിക്കാണ് വീണ്ടും ജീവന്‍ നല്‍കിയത്. മഹാത്മാ ഗാന്ധി നാഷണല്‍ റൂറള്‍ എപ്ലോയിമെന്റ് ഗ്യാരന്റി ആക്ടിനു കീഴിലാണ് പുഴയെ രക്ഷിക്കാന്‍ നാട്ടുകാര്‍ കൈകോര്‍ത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top