Ernakulam

കസ്റ്റഡി മരണക്കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ല: ഹൈക്കോടതി

കൊച്ചി: കസ്റ്റഡി മരണക്കേസുകള്‍ പൊലീസ് തന്നെ അന്വേഷിക്കുന്ന രീതി അനുചിതമെന്ന് ഹൈക്കോടതി. പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സമാന കേസുകളിലെ സുപ്രീം കോടതി വിധികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കേസിലെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സിബിഐയെ ഏല്‍പ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് അഖില ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പൊലീസാണ് ഈ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. അപ്പോള്‍ ആ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ഉചിതമാണോയെന്ന് കോടതി ചോദിച്ചു.

ഹര്‍ജിയില്‍ കോടതി സംസ്ഥാനസര്‍ക്കാരിനും സിബിഐയ്ക്കും നോട്ടീസ് അയച്ചു. കേസ് ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. കേസ് സിബിഐയ്ക്ക് കൈമാറുന്നതില്‍ വിശദീകരണം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഇനി പരിഗണിക്കുന്ന മെയ് നാലിന് ഇരുകൂട്ടരും നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top