Home app

വിദേശവനിത മരിച്ച കേസില്‍ വഴിത്തിരിവ്; ലിഗ കണ്ടല്‍ക്കാട്ടിലെത്തിയ തോണി കണ്ടെത്തി

തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. മരിച്ച ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്ന് വിരലടയാളവിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. ലിഗയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നവരെന്ന് സംശയിക്കുന്ന നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ച വഴികളും സൃതദേഹം കണ്ടെടുത്ത പ്രദേശവും അന്വേഷണസംഘം വീണ്ടും വിശദമായി പരിശോധിച്ചു. പ്രദേശവാസികളും ഇവിടെ സ്ഥിരമായി വരാറുള്ളവരുമായ ഒട്ടേറെപ്പേരെ ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണം നാലു പേരിലേക്ക് ചുരുങ്ങിയത്. ലിഗയുടേത് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്ന സൂചനകളാണ് അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്നത്.

അതേസമയം ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരിക അവയവങ്ങളുടെ ഫലവും ഇന്ന് വൈകുന്നേരം ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്. മൃതദേഹത്തിന്റെ പഴക്കം കാരണമാണ് റിപ്പോര്‍ട്ട് ഇത്രയും വൈകിയത്. ലിഗയുടെ മരണം ശ്വാസം മുട്ടിയാകാമെന്നാണ് ഫോറന്‍സിക് സംഘം പോലീസിനോട് പറഞ്ഞിരുന്ന സംശയം. റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഇതിലും വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top