Home app

റോബോട്ടുകളുടെ വിസ്മയ ലോകത്തേക്ക് വരൂ..

കൊച്ചി: സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് റോബോട്ടിക്സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിന്റെ നേതൃത്വത്തില്‍ 7 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി റോബോട്ടിക്സ് പരിശീലനക്കളരി സംഘടിപ്പിക്കുന്നു. മെയ് 11, 12, 13 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ വച്ചാണ് വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത്. റോബോട്ടുകളുടെ വിസ്മയകരമായ മാന്ത്രിക ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ട് പോവുക എന്ന ലക്ഷ്യത്തോടെ എഡ്യുമിത്ര ഇന്റലക്ച്വല്‍ സര്‍വീസസിന് കീഴിലാണ് അവസരമൊരുക്കുന്നത്.

രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ നടത്തുന്ന ത്രിദിന പരിശീലനക്കളരിയില്‍ റോബോട്ടുകളെ സ്വയം നിര്‍മ്മിച്ച് റോബോട്ടിക്‌സിന്റെ അടിസ്ഥാന തത്വങ്ങള്‍ കുട്ടികള്‍ക്ക് മനസിലാക്കി നല്‍കുകയാണ് ലക്ഷ്യം. ഈ രംഗത്തെ പ്രഗത്ഭരായ അധ്യാപകര്‍ പരിശീലന കളരിക്ക് നേതൃത്വം നല്‍കും.

റോബോട്ടുകളുടെ ലോകത്തെ കുറിച്ചുള്ള അടിസ്ഥാന ആശയങ്ങള്‍ ലഭിക്കുന്നതോടൊപ്പം സ്വയം റോബോട്ടുകളെ നിര്‍മ്മിച്ച് പഠിക്കുന്നതിനും പരിശീലന കളരിയില്‍ അവസരമൊരുക്കുമെന്ന് cirrd കോര്‍ഡിനേറ്റര്‍ സനീഷ് ചെങ്ങമനാട് കേരളവിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു. ഭാവിയില്‍ സ്വന്തം ആശയങ്ങള്‍ ഉപയോഗിച്ച് റോബോട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള ശാസ്ത്ര സാങ്കേതിക അറിവുകള്‍ കുട്ടികളിലേക്ക് എത്തിക്കുകയാണ് cirrd യുടെ ലക്ഷ്യമെന്നും സനീഷ് കൂട്ടിച്ചേര്‍ത്തു.

റോബോട്ടിക്‌സ് വര്‍ക്‌ഷോപ്പില്‍ പങ്കെടുക്കുന്നതിനുളള രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക : http://www.cirrd.com/ , PH: 9400019888

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top