തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടെത്തിയ അജഞാത മൃതദേഹം ലിത്വാനിയ സ്വദേശി ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരണം. ഡി.എന്‍.എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലിഗയുടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളും സഹോദരി എലിസയുടെ രക്ത സാമ്പിളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയിലാണ് ഇന്നലെ രാത്രി എട്ട് മണിയോടെ പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചത്. ലിഗയുടെ മൃതദേഹത്തിന്റെ പഴക്കം കാരണമാണ് പരിശോധനാഫലം വൈകിയത്. കോടതി വഴി പരിശോധനാ ഫലം ഇന്നുതന്നെ പൊലീസിന് കൈമാറും.അതേസമയം ഫൊറന്‍സിക് റിപ്പോര്‍ട്ട് നാളെ മത്രമേ ലഭിക്കുകയുള്ളു.