Home app

നിലവിലെ അന്വേഷണം തൃപ്തികരം; രാഷ്ട്രീയ വിവാദമാക്കാന്‍ ആരും വരേണ്ടെന്ന് ലിഗയുടെ സഹോദരി

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണത്തെ രാഷ്ട്രീയവിവാദമാക്കരുതെന്ന് സഹോദരി ഇലീസ്. ഇതിന്റെ പേരില്‍ രാഷ്ട്രീയനേതാക്കള്‍ തന്നെ വന്നുകാണേണ്ടെന്നും ഇലീസ് തുറന്നുപറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇലിസിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇവര്‍ മാധ്യമങ്ങളെ കണ്ടത്.

പൊലീസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണം തൃപ്തികരമാണ്. ലിഗയെ കാണാതായ ദിവസങ്ങളിലെ മെല്ലെപ്പോക്കിനെയാണ് വിമര്‍ശിച്ചതെന്നും അവര്‍ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം കേസില്‍ പൊലീസിന് സംഭവിച്ചത് ഗുരുതരവീഴ്ചയാണെന്ന് ഇലിസയെ സന്ദര്‍ശിച്ചതിന് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി അവരെ കാണാന്‍ കൂട്ടാക്കാതിരുന്നത് ശരിയായില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top