വിദേശ വനിത വാഴമുട്ടത്തെ പൊന്തക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി മൊഴി നല്കിയ മൂന്ന് യുവാക്കളെ പോലീസ് ചോദ്യം ചെയ്യുന്നു. സമീപവാസിയായ സ്ത്രീ ഈ വിവരം പറഞ്ഞതായാണ് മീന്‍ പിടിക്കാനെത്തിയ യുവാക്കള്‍ പൊലീസിന് മൊഴി നല്‍കിയത്. ഐറിഷ് യുവതി ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലമാണ് വാഴമുട്ടം. എന്നാല്‍ വിദേശ വനിതയെ കണ്ടിട്ടില്ലെന്ന് സമീപവാസിയായ സ്ത്രീ പിന്നീട് മൊഴി മാറ്റി. ഇതോടെയാണ് യുവാക്കളെ പോലീസ് ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. അതേസമയം മൃതദേഹം നേരത്തെ ചിലര്‍ കണ്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ ചുവടുപിടിച്ചാകും ഇനിയുളള അന്വേഷണം പുരോഗമിക്കുക.
വിദേശ വനിത കൊല്ലപ്പെട്ട സംഭവം; മൂന്ന് യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍
By
April 25, 2018 6:02 am