Home app

പുതിയ കെപിസിസി പ്രസിഡന്റ് വരുമെന്നത് കുപ്രചരണമെന്ന് ഹസന്‍; തീരുമാനം ഉടനുണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

കോട്ടയം: പുതിയ കെപിസിസി പ്രസിഡന്റ് വരുമെന്ന പ്രചാരണം തന്റെ ജനമോചന യാത്ര പൊളിക്കാനെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകളൊന്നും പുതുതായി നടന്നിട്ടില്ലെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഹസന്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പായി തന്നെ കെപിസിസിയുടെ പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്തേക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അതേസമയം, ഉപതെരഞ്ഞെടുപ്പിനു ശേഷമാകും കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയെന്ന് രാഹുലുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം വ്യാഴാഴ്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top