Home app

പിണറായി കൊലപാതക പരമ്പര; വഴിവിട്ട ബന്ധങ്ങള്‍ക്ക് വേണ്ടിയെന്ന് സൂചന

കണ്ണൂര്‍: പിണറായിയില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതക പരമ്പരയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരികയാണ്. മാതാപിതാക്കളെയും രണ്ട് കുട്ടികളെയും സൗമ്യ കൊലപ്പെടുത്തിയത് എലിവിഷം ഉപയോഗിച്ചാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ കൊല നടത്താന്‍ സൗമ്യയെ ആരൊക്കെ സഹായിച്ചു എന്നത് സംബന്ധിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കൊലയുടെ രീതിയിലേക്കും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പൊലീസ്.

എലിവിഷമാണ് എല്ലാവരുടെയും കൊലയ്ക്ക് സൗമ്യ ഉപയോഗിച്ചതെന്ന് രാസപരിശോധനയിലാണ് സ്ഥിരീകരിക്കപ്പെട്ടത്. എലിവിഷം സൗമ്യക്ക് വാങ്ങിനല്‍കിയത് ഇവരുമായി ബന്ധമുള്ള ഓട്ടോഡ്രൈവറാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളുള്‍പ്പെടെ സൗമ്യയുമായി ബന്ധമുള്ള മൂന്ന് പേരെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം വീട്ടിലെ സാധാരണ ഉപയോഗത്തിനെന്ന് കരുതിയാണ് എലിവിഷം വാങ്ങി നല്‍കിയതെന്നും കൊലപാതകത്തില്‍ പങ്കില്ലെന്നുമാണ് ഓട്ടോഡ്രൈവര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top