Home app

സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തളളി

സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു തള്ളി. രാജ്യസഭ ചട്ടങ്ങള്‍ ലംഘിച്ചാണ് നോട്ടീസ് നല്‍കിയതെന്നാണ് വിശദീകരണം. ചീഫ് ജസ്റ്റീസിനെതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ഞായറാഴ്ച വെങ്കയ്യ നായിഡു മുതിര്‍ന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി വിഷയം ചര്‍ച്ച ചെയ്തിരുന്നു. ചീഫ് ജസ്റ്റീസിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അപക്വമാണ്. തെറ്റായ കീഴ്വഴക്കമാണ് ഉണ്ടായിരിക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. അതേസമയം വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്ഗ്രസ്, ആര്‍ജെഡി, എന്‍സിപി, സിപിഎം, സിപിഐ, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളാണ് ചീഫ് ജസ്റ്റീസിനെതിരെ കഴിഞ്ഞ ദിവസം ഇംപീച്ച്‌മെന്റ് നോട്ടീസ് വെങ്കയ്യ നായിഡുവിനു നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top