ഇത്തവണ തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ടു കാണാന്‍ കാണികള്‍ക്കു സൗകര്യമുണ്ടാകില്ല. വെടിക്കെട്ടു നടക്കുന്ന രാഗം തിയറ്റര്‍ മുതല്‍ നായ്ക്കനാല്‍വരെ ആരെയും നില്ക്കാന് അനുവദിക്കില്ലെന്നാണ് പോലീസ് ഉത്തരവ്. ഡിജിപി ആവശ്യപ്പെട്ടതിനെത്തുടര്ന്നാണിതെന്നും ഇനി ചര്‍ച്ച ചെയ്യില്ലെന്നും പൊലീസ് ദേവസ്വം ഭാരവാഹികളെ അറിയിച്ചു.
ആദ്യമായാണ് ഉത്തരത്തില്‍ ഒരു നടപടി. ഇതോടെ ഇന്നു നടക്കുന്ന സാംപിളും 26നു വെളുപ്പിനു നടക്കുന്ന വെടിക്കെട്ടും നേരിട്ട് കാണാന്‍ കഴിയില്ല. മുകളില്‍ പോയി പൊട്ടുന്നതു ദൂരെനിന്നു കാണാമെന്നു മാത്രം. വെടിക്കെട്ട് അവസാനിക്കുന്ന ഫിനിഷിങ് പോയന്റ് ഒഴിച്ചുള്ള സ്ഥലത്തു കാണികളെ അനുവദിച്ചിരുന്നു. അതു വേണ്ടെന്നാണു പൊലീസ് തീരുമാനം. കുടമാറ്റത്തിനു രണ്ടു വിഭാഗത്തിന്റെയും ഇടയില്‍ കാണികളെ നിര്‍ത്താതിരിക്കാനുള്ള ശ്രമവും നടന്നിരുന്നു. ഇതു ജനകീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നു പൊലീസ് ഒഴിവാക്കി.