ഏറെ പുതുമകളോടെ മഹീന്ദ്ര എക്സ് യു വി 500ന്റെ പരിഷ്കരിച്ച മോഡലുകള്‍ വിപണിയിലെത്തി. സസ്പെന്‍ഷനിലും കാബിനിലും വരുത്തിയ മാറ്റങ്ങളിലൂടെ എക്സ് യു വി 500 കരുത്തിലും ടോര്‍കിലും പ്രീമിയം എസ് യു വി രംഗത്ത് എതിരാളികളെയെല്ലാം മറികടക്കുമെന്നാണ് കമ്പനിയുടെ വാദം.
ഡാഷ് ബോര്‍ഡിലേയും ഡോര്‍ ട്രിമ്മിലേയും സോഫ്റ്റ് ടച്ച് ലതര്‍, ആഡംബര ലതര്‍ സീറ്റ്, നഗര സവാരിയില്‍ മികച്ച ടോര്‍ക് പ്രദാനം ചെയ്യാന്‍ ഉപകരിക്കുന്ന ആറാം തലമുറയില്‍പ്പെട്ട ഇലക്ട്രോണിക്കലി കണ്ട്രോള്ഡ് വേരിയബിള്‍ ജ്യോമട്രി ടര്‍ബോ ചാര്‍ജര്‍, വലിയ സ്പോട്ടി 45.72 സെന്റീമീറ്റര്‍ ഡയമണ്ട് കട്ട് അലോയ് വീല്‍, ആര്കമീസീന്റെ പുത്തന്‍ ഓഡിയോ തുടങ്ങിയ ഒട്ടേറെ സവിശേഷതകളുമായാണ് പുതിയ മോഡലുകള്‍ കമ്പനി അവതരിപ്പിക്കുന്നത്.
ഈ മേഖലയില്‍ത്തന്നെ ആദ്യമായി സ്മാര്‍ട്ട് വാച്ച് കണക്ടിവിറ്റി, കണക്ടഡ് ആപ്, എക്കോസെന്‍സ് ടെക്നോളജി എന്നിവയും എക്സ് യു വി 500ന്റെ പുതിയ പതിപ്പില്‍ അവതരിപ്പിക്കുന്നു. 12.45 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്സ് ഷോറൂം വില.
155 ബിഎച്ച്പി കരുത്തും 360 എന്‍എം ടോര്‍ക്കും വാഗ്ദാനം ചെയ്യുന്ന എം ഹോക് എഞ്ചിനാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. എല്ലാ വീലിലും ഡിസ്ക് ബ്രേക്ക് സംവിധാനവുമുണ്ട്.