Home app

ആകാശപ്പൂരത്തിന് തിങ്കളാഴ്ച കൊടിയേറ്റം

പൂരങ്ങളുടെ പൂരത്തില്‍ കരിമരുന്നിന്റെ വര്‍ണവിസ്മയം തീര്‍ക്കാനൊരുങ്ങി പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാര്‍. തിങ്കളാഴ്ച നടക്കുന്ന വൈകിട്ട് സാമ്പിള്‍ വെടിക്കെട്ടോടെയാണ് ആകാശപ്പൂരത്തിന് കൊടിയേറ്റമാകുക.

സാമ്പിള്‍ വെടിക്കെട്ടിനും 26ന് പുലര്‍ച്ചെയുള്ള മുഖ്യവെടിക്കെട്ടിനും ഉച്ചക്ക് സമാപനവെടിക്കെട്ടിനും എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ അനുമതി ലഭിച്ചതായി ദേവസ്വങ്ങള്‍ അറിയിച്ചു. സാമ്പിള്‍ വെടിക്കെട്ട് തിങ്കളാഴ്ച രാത്രി ഏഴിന് തുടങ്ങും. ആദ്യം പാറമേക്കാവും തുടര്‍ന്ന് തിരുവമ്പാടിയും തിരികൊളുത്തും.

തിരുവമ്പാടിക്കുവേണ്ടി സജി കുണ്ടന്നൂര്‍ ഒരേ നിറത്തില്‍ത്തന്നെ കത്തലും കെടലുമായി ‘മിന്നാമിനുങ്ങ് ‘ അമിട്ടും ഒരമിട്ടില്‍നിന്ന് ഏഴ് അമിട്ടായി പൊട്ടിച്ചിതറുന്ന ‘കുട്ടന്‍പിള്ള സിനിമ’ സ്‌പെഷ്യലും കാഴ്ചവയ്ക്കും. ജിമിക്കി കമ്മല്‍, ഡാന്‍സിങ് ഗേള്‍, ഗോള്‍ഡ് വയല്‍ എന്നിവയാണ് പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസന്‍ ഒരുക്കുന്ന സാമ്പിള്‍ സ്‌പെഷ്യലുകള്‍. വര്‍ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും വെടിക്കെട്ട്.

2000 കിലോ വീതം കരിമരുന്നുപയോഗിച്ചുള്ള സാമഗ്രികളാണ് പൊട്ടിക്കുക. ഓലപ്പടക്കം, അമിട്ട്, ഗുണ്ട്, കുഴിമിന്നല്‍ എന്നിവയാണ് മുഖ്യമായും പ്രയോഗിക്കുക. സ്‌ഫോടനത്തിന് തീവ്രതയുണ്ടാക്കുന്ന പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിക്കാന്‍ പാടില്ല. ഉഗ്രപ്രഹരശേഷിയുള്ള ഡൈനയ്ക്കും നിരോധനമുണ്ട്. 25നാണ് തൃശൂര്‍ പൂരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top