Home app

പട്ടാമ്പിയിലും ചാവക്കാടുമുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ച് മരണം

പട്ടാമ്പിയിലും ചാവക്കാടുമുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ച് പേര്‍ മരിച്ചു. പാലക്കാട് പട്ടാമ്പിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയിലിടിച്ചാണ് മൂന്ന് പേര്‍ മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാര്‍ യാത്രക്കാരായ നെല്ലായ സ്വദേശി സുഹറ(52), മകന്‍ അജ്മല്‍ (28), പാലൂര്‍ സ്വദേശി സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് നിന്ന് പട്ടാമ്പിയിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.

തൃശൂര്‍ ചാവക്കാടുണ്ടായ അപകടത്തില്‍ അച്ഛനും മകനുമാണ് മരിച്ചത്. ചാവക്കാട് അയിനിപ്പുള്ളിയില്‍ വെച്ച് കാറും ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. കോട്ടക്കല്‍ സ്വദേശികളായ അബ്ദുറഹ്മാന്‍, ഷാഫി എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അപകടം. അപകടത്തില്‍ ഒരു കുട്ടിക്കും നാല് സ്ത്രീകള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് കോട്ടക്കലിലേക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top