Home app

കോവളത്തുനിന്ന് കണ്ടെത്തിയത് വിദേശ വനിതയുടെ മൃതദേഹം ; കൊലപാതകമെന്ന് ഭര്‍ത്താവും സഹോദരിയും

തിരുവനന്തപുരത്ത് കോവളം തിരുവല്ലത്തു കണ്ടെത്തിയ അജ്ഞാത മൃതദേഹം ഒരു മാസം മുമ്പ് കാണാതായ ലിത്വാനിയ സ്വദേശിനി കാലിഗ സ്‌ക്രോമാന്റെതാണോയെന്ന് സംശയം. മാര്‍ച്ച് 14-ന് ആയുര്‍വേദ ചികിത്സയ്ക്കിടെയാണ് വിദേശ വനിതയെ കോവളത്തുനിന്നു കാണാതായത്. സ്ഥിരീകരണത്തിനു പോലീസ് ഡിഎന്‍എ പരിശോധന നടത്തും.

ലിഗയുടെ വസ്ത്രങ്ങള്‍ ലിഗയുടെ ഭര്‍ത്താവും സഹോദരിയും തിരിച്ചറിഞ്ഞിട്ടുണ്ട്. അഴുകിയ മൃതദേഹത്തിന്റെ തല വേര്‍പെട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച തിരുവല്ലം പുനംതുരുത്തില്‍ ചൂണ്ടയിടാന്‍ എത്തിയവരാണു ദുര്‍ഗന്ധം വമിക്കുന്നതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തിയത്.

ഫെബ്രുവരി 21-നാണ് കടുത്ത വിഷാദ രോഗത്തെ തുടര്‍ന്നു പോത്തന്‍കോട് ഐരൂപ്പാറ അരുവിക്കരക്കോണത്തെ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ലിഗ ചികിത്സയ്ക്കായി എത്തിയത്. തുടര്‍ന്നു 14-ന് ഇവരെ കാണാതാകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരി പോലീസില്‍ വിവരം അറിയിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ അന്വേഷണം ഇതുവരെ എങ്ങുമെത്തിയിരുന്നില്ല. ഡിഎന്‍എ പരിശോധനകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയായാല്‍ മാത്രമേ മൃതദേഹം ലിംഗയുടേതാണെന്ന് ഉറപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ..

കാണാതാകുമ്പോള്‍ പണമോ പാസ്‌പ്പോര്‍ട്ടോ ലിഗയുടെ കൈയില്‍ ഇല്ലായിരുന്നു. അതേ സമയം ലിംഗയുടെ മരണം കൊലപാതകമാണെന്ന് ഭര്‍ത്താവും സഹോദരിയും ആരോപിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top