Bollywood

ദേശിയചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം പതിനൊന്നരയ്ക്ക്

സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 65-ാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് പ്രഖ്യാപിക്കും.

പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുളള സമിതിയാണ് വിധി നിര്‍ണയിച്ചത്. മലയാളത്തില്‍ നിന്ന് 17 ഓളം ചിത്രങ്ങളാണ് വിധി നിര്‍ണയത്തില്‍ ഉള്‍പ്പെട്ടിരുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ്, ഭയാനകം, എസ് ദുര്‍ഗ, ആളൊരുക്കം, ഒറ്റമുറി വെളിച്ചം, അങ്കമാലി ഡയറീസ്, പെയിന്റിങ് ലൈഫ്, ഇ.മ.യൗ തുടങ്ങിയ ചിത്രങ്ങളാണ് മത്സരത്തിന് ജൂറിക് മുന്നിലെത്തിയത്.

മലയാളി അഭിനേതാക്കളായ ഇന്ദ്രന്‍സ്, പാര്‍വതി, സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് അവാര്‍ഡ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതിന് പുറമെ കെ.ജെ യേശുദാസിന് മികച്ച ഗായകനുളള പുരസ്‌കാരം ലഭിക്കുമെന്നും കരുതപ്പെടുന്നു. എന്നാല്‍ ഹിന്ദി സിനിമകള്‍ക്കായിരിക്കും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top