Home app

അമേരിക്കന്‍ സെനറ്റ് സമിതിക്ക് മുമ്പാകെ മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്; വിവരങ്ങള്‍ ചോര്‍ത്തിയെന്നത് ആരോപണം മാത്രമെന്ന് കേംബ്രിഡ്ജ് അനലറ്റിക്ക

ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അമേരിക്കന്‍ സെനറ്റ് സമിതിക്ക് മുമ്പാകെ മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. വ്യക്തിവിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയാത്തത് തന്റെ തെറ്റാണ്. ഇതില്‍ ക്ഷമ ചോദിക്കുന്നു. ദോഷകരമായി ഫേസ്ബുക്കിനെ ഉപയോഗിക്കാം എന്നത് ഗൗരവമായി എടുത്തില്ലെന്നും സക്കര്‍ബര്‍ഗ് സെനറ്റ് സമിതിക്ക് മുമ്പാകെ പറഞ്ഞു.

ഏഴുപേജുള്ള സാക്ഷ്യപത്രത്തിലാണ് ഫേസ്ബുക്ക് മേധാവി കാര്യങ്ങള്‍ വിശദീകരിച്ചത്. 2015ല്‍ തന്നെ കേംബ്രിഡ്ജ് അനലിറ്റിക്ക അനധികൃത വിവരശേഖരണം നടത്തിയെന്ന് അറിഞ്ഞിരുന്നു. ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയെങ്കിലും വീണ്ടും വിവരങ്ങള്‍ ചോര്‍ത്തി. ഫേസ്ബുക്ക് മുതലെടുക്കാന്‍ റഷ്യ ഇപ്പോഴും ശ്രമിച്ചുവരികയാണെന്നും സക്കര്‍ബര്‍ഗ് സമിതിക്ക് മുമ്പാകെ വെളിപ്പെടുത്തി.

അതേസമയം മാധ്യങ്ങള്‍ക്കെതിരെ നിയമ നടപടികളുമായി കേംബ്രിഡ്ജ് അനലിറ്റിക്ക രംഗത്തെത്തി. വസ്തുതാരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് കത്തയക്കുമെന്ന് കേംബ്രിഡ്ജ് അനലറ്റിക്ക ട്വീറ്റ് ചെയ്തു. തങ്ങള്‍ ഒരു മാര്‍ക്കറ്റിംഗ് കമ്പനിയാണ്. പല രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ഹാക്ക് ചെയ്യുകയോ നിയമ വിരുദ്ധമായി വിവരശേഖരണം നടത്തുകയോ ചെയ്തിട്ടില്ലെന്നും കേംബ്രിഡ്ജ് അനിലറ്റിക്ക ട്വീറ്ററില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top