കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡിമരണത്തില്‍ പോലീസ് പ്രതിക്കൂട്ടിലാകുന്നു. മരിച്ച ശ്രീജിത്തിനെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് വാസുദേവന്റെ കുടുംബം വ്യക്തമാക്കി. പരാതി നല്‍കിയത് മറ്റൊരു ശ്രീജിത്തിനെതിരെയാണെന്ന് വാസുദേവന്റെ മകന് വിനീഷ് പറഞ്ഞു. യഥാര്‍ത്ഥ പ്രതികളില്‍ പലരെയും പോലീസ് പിടികൂടിയിട്ടില്ലെന്നും ആളുമാറിയാണ് ശ്രീജിത്തിനെ പിടിച്ചതെന്നും വിനീഷ് കൂട്ടിച്ചേര്‍ത്തു. ഇതോടെ കേസില്‍ പോലീസ് കൂടുതല്‍ കുരുക്കിലാവുകയാണ്.
വരാപ്പുഴ കസ്റ്റഡിമരണം: പോലീസ് പ്രതിക്കൂട്ടില്‍
By
April 10, 2018 12:01 pm