Business

നാലാം നാളിലും വിപണിയില്‍ നേട്ടം

വ്യാപാര കരാര്‍ യുദ്ധവാര്‍ത്തകളേ തുടര്‍ന്ന് ആടിയുലഞ്ഞിരിക്കുന്ന ഓഹരിവിപണിയില്‍ ഇന്ന് നേട്ടത്തിന്റെ ദിവസമായിരുന്നു. ചൈനീസ് പ്രസിഡന്റ് ജിന്‍പിങ് ഇറക്കുമതി ചുങ്കം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഏഷ്യ ഉള്‍പ്പടെയുളള വിപണിയില്‍ നേട്ടമുണ്ടായി.

മുംബൈ വിലസൂചിക 92 വര്‍ദ്ധനയോടെ 33880 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. ദേശിയ സൂചിക നിഫ്റ്റി 22.90 പോയിന്റ് വര്‍ദ്ധിച്ച് 10402ലാണ് ക്ലോസ് ചെയ്തത്. ടാറ്റാ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, അദാനി പോര്‍ട്‌സ് എന്നീ ഓഹരികള്‍ക്ക് 2.5 ശതമാനം മുതല്‍ 3 ശതമാനം വരെ വില വര്‍ദ്ധിച്ചു.

പഞ്ചസാര കമ്പനികളുടെ ഓഹരികള്‍ക്ക് ഇന്ന് വില വര്‍ദ്ധിച്ചു. കേന്ദ്രസര്‍ക്കാര്‍ കരിമ്പ് കര്‍ഷകര്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വില വര്‍ദ്ധന. ആക്‌സിസ് ബാങ്കിന്റെ ഓഹരികള്‍ക്ക് 5 ശതമാനം വില വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. വരും നാളുകളില്‍ വിപണി ഉണരുമെന്നാണ് വിപണി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top