Home app

ചികിത്സാ ചെലവ്: മന്ത്രി ശൈലജക്കെതിരായ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരായ മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റുമായി ബന്ധപ്പെട്ട ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. ബിജെപി നേതാവ് വി മുരളീധരന്‍ എംപി സമര്‍പ്പിച്ച ഹര്‍ജിയാണ് വിജിലന്‍സ് കോടതി തള്ളിയത്.

ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രിയുടെയും കുടുംബാംഗംങ്ങളുടെയും ചികിത്സാ ചെലവുകള്‍ സര്‍ക്കാരില്‍ നിന്നും എഴുതിയെടുത്തു എന്നാരോപിച്ചായിരുന്നു ഹര്‍ജി. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചു മാത്രമാണ് മന്ത്രി ചികിത്സാചെലവ് വാങ്ങിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി കോടതി തള്ളിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top