Home app

മെഡിക്കല്‍ ബില്ലില്‍ തമ്മിലടിച്ച് കോണ്‍ഗ്രസ്

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം ക്രമപ്പെടുത്താന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ പിന്തുണച്ചതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത തമ്മിലടി കൂടുതല്‍ രൂക്ഷമാകുന്നു. ബില്ലിനെ പിന്തുണച്ച പ്രതിപക്ഷ നടപടിയെ പരോക്ഷമായി വിമര്‍ശിച്ച ബെന്നി ബെഹന്നാനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ഉടലെടുത്തിരിക്കുകയാണ്. ബെന്നി ബഹന്നാന്റെ പ്രസ്താവന മലന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്നായിരുന്നു പന്തളം സുധാകര്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. യുഡിഎഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടിയാണിതെന്നും പന്തളം കുറ്റപ്പെടുത്തി.

നിയമസഭയില്‍ വിടി ബല്‍റാം മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. മുതിര്‍ന്ന നേതാവ് പിടി തോമസ് അടക്കമുളള ചിലര്‍ ബല്‍റാമിനെ അനുകൂലിച്ചപ്പോള്‍ ഏറെപ്പേരും ബല്‍റാമിനെ വിമര്‍ശിച്ച് രംഗത്തെത്തി. എന്നാല്‍ മുതിര്‍ന്ന നേതാവ് എകെ ആന്റണി കൂടി ബില്ല് പിന്തുണച്ചതിനെതിരെ രംഗത്തു വന്നതോടെ മെഡിക്കല്‍ ബില്ലില്‍ കോണ്‍ഗ്രസില്‍ ശക്തമായ ചേരിതിരിവ് ഉടലെടുത്തിരിക്കയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top