ഭുവനേശ്വര്‍: നെരോക്ക എഫ്സിക്കെതിരായ പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ നിന്നും പുറത്ത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നെരോക്ക ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്.
ആദ്യപകുതിയില്‍ വിക്ടര്‍ പുള്ഗയിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സ് നിര്‍ണായക ലീഡ് സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ പ്രശാന്തിന്റെ തകര്‍പ്പന്‍ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തി. ഇന്നത്തെ ദിനം ബ്ലാസ്റ്റേഴ്സിന്റേതാണെന്ന് തോന്നിപ്പിച്ച നിമിഷങ്ങള്‍.
എന്നാല്‍ കാര്യങ്ങള്‍ മാറിമറിയാന്‍ ഏറെ നേരം വേണ്ടിവന്നില്ല. കേവലം 13 മിനുട്ടിനുള്ളില്‍ മൂന്നു ഗോളുകള്‍ മടക്കി നെരോക്ക പകരം വീട്ടി. മത്സരം അവസാനിക്കുമ്പോള്‍ സ്കോര്‍ കേരള 2-3 നെരോക്ക. തിരിച്ചടിക്കാനുള്ള ആയുസ്സും സമയവും ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നില്ല. വമ്പന്മാര് തങ്ങള്‍ തന്നെയെന്ന് തെളിയിച്ച് നെരോക്ക ക്വാര്‍ട്ടറിലേക്ക്, ബ്ലാസ്റ്റേഴ്സ് പുറത്തേക്ക്.