ഐസിഐസിഐ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്റെ ഭര്തൃസഹോദരന് രാജീവ് കൊച്ചറിനെ സിബിഐ വീണ്ടും കസ്റ്റഡിയില്‍ എടുത്തു. ഇത് മൂന്നാം തവണയാണ് രാജീവിനെ കസ്റ്റയില്‍ എടുത്തു ചോദ്യം ചെയ്യുന്നത്. വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച രാജീവ് കൊച്ചറിനെ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ നിന്ന് സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി 3,250 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 2012ലാണ് ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് വായ്പ അനുവദിച്ചത്.
രാജീവ് കൊച്ചര്‍ വീണ്ടും സിബിഐ കസ്റ്റഡിയില്‍
By
April 7, 2018 6:13 am