Football

സൂപ്പര്‍ കപ്പിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; ആദ്യമത്സരത്തില്‍ ഇന്ന് നെരോക്കയെ നേരിടും

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ കപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ഐ ലീഗിലെ ശക്തരായ നെരോക്ക എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരും ഐഎസ്എല്ലിലെ ആറാം സ്ഥാനക്കാരും തമ്മിലാണ് ഇന്ന് അങ്കം കുറിക്കുന്നത്.

അതേസമയം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്കായി സൂപ്പര്‍ കപ്പ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിംസും സംഘവും. ഐഎസ്എല്ലില്‍ മികച്ച ആരാധക പിന്തുണയുണ്ടായിട്ടും ആറാം സ്ഥാനത്ത് ഒതുങ്ങിപ്പോയതിന്റെ നാണക്കേട് തീര്‍ക്കാന്‍ ഇന്നത്തെ വിജയം അനിവാര്യമാണ്. നോക്കൗട്ട് രീതിയിലാണ് ടൂര്‍ണമെന്റെന്നതിനാല്‍ പരാജയപ്പെട്ടാല്‍ ടീം പുറത്താകും.

ഐ ലീഗില്‍ ആദ്യ സീസണില്‍ തന്നെ വമ്പന്‍ ടീമുകളെ മുട്ടുകുത്തിച്ച് രണ്ടാം സ്ഥാനത്തെത്തിയ ടീമാണ് നെരോക്ക എഫ്‌സി. പ്രഗത്ഭരായ നിരവധി ഇന്ത്യന്‍ താരങ്ങളുണ്ട് നെരോക്കയില്‍. ഇവര്‍ക്കെതിരായ മത്സരം ബ്ലാസ്റ്റേഴ്‌സിന് അത്ര എളുപ്പമാവില്ല. അതുകൊണ്ടുതന്നെ വമ്പന്മാര്‍ ആരെന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം. രാത്രി എട്ട് മണിക്കാണ് മത്സരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top