കാവേരി പ്രശ്നത്തില്‍ എഐഎഡിഎംകെയെ വിമര്‍ശിച്ച് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്ഹാസന്. കേന്ദ്രത്തിന്റെ സേവകരായാണ് എഐഎഡിഎംകെ പെരുമാറുന്നതെന്ന് കമല്ഹാസന് പറഞ്ഞു. നിരാഹാര സമരം കൊണ്ടോ പ്രതിഷേധങ്ങള്‍ കൊണ്ടോ കേന്ദ്ര നിലപാടില്‍ മാറ്റം ഉണ്ടാകില്ല. നിരാഹാര സമരത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും കമല്ഹാസന് പറഞ്ഞു. മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ രണ്ടാം പൊതു സമ്മേളത്തിലെ മുഖ്യവിഷയം കാവേരി പ്രശ്നം തന്നെയാകുമെന്ന് കമല്‍ വ്യക്തമാക്കി. കാവേരി മാനേജ്മെന്റ് ബോര്‍ഡ് (സി.എം.ബി.) രൂപീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടായിട്ടും നടപടിയെടുക്കാന്‍ തയ്യാറാവാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് എഐഎഡിഎംകെ നിരാഹാര സമരം ആരംഭിച്ചത്.
എഐഎഡിഎംകെ കേന്ദ്രത്തിന്റെ സേവകര്‍ ; കമല്ഹാസന്
By
April 4, 2018 9:13 am