കേരളത്തിലെ പ്രമുഖ സ്വര്‍ണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് നോണ്‍ കണ്‍വേര്‍ട്ടബിള്‍ റെഡീമബിള്‍ ഡിബെഞ്ചറുകള്‍ പുറത്തിറക്കുന്നു. 1000 രുപ മുഖവിലയുള്ള മൊത്തം 3000 കോടി രൂപയുടെ ഡിബെഞ്ചറുകളാണ് കമ്പനി പുറത്തിറക്കുന്നത്. ഏപ്രില്‍ 9ന് ആരംഭിക്കുന്ന പബ്ലിക് ഇഷ്യൂ മെയ് 8ന് അവസാനിക്കും.
റേറ്റിംഗ് ഏജന്‍യിയായ ക്രിസിലും ഐസിആര്‍എയും “എഎ/സ്റ്റേബിള്‍” റേറ്റിംഗ് ആണ് ഡിബെഞ്ചര്‍ പബ്ലിക് ഇഷ്യുവിന് നല്‍കിയിരിക്കുന്നത്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് ലിസ്റ്റിംഗ്. ദീര്‍ഘ കാലയളവില്‍ ആദായം ലഭിക്കുന്ന ഡിബഞ്ചറുകള്‍ റീട്ടെയില്‍ നിക്ഷേപകരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മൂത്തൂറ്റ് അറിയിച്ചു. ഇഷ്യു വഴി ലഭിക്കുന്ന ഫണ്ട് പ്രധാനമായും കമ്പനിയുടെ വായ്പാ ബിസിനസിനുവേണ്ടി ഉപയോഗപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.