Home app

ആശുപത്രിയില്‍ നിന്ന് സമരപ്പന്തലിലേക്കെത്തി ഷബീന നിരാഹാര സമരം തുടരുന്നു ; വലിയ പ്രതിഷേധങ്ങളില്ലാതെ ബൈപ്പാസ് ഭൂമി ഏറ്റെടുപ്പ് പൂര്‍ത്തിയായി

മലപ്പുറം: കോട്ടയ്ക്കലില്‍ ദേശീയപാത സ്ഥലമെടുപ്പിനെതിരെ നിരാഹാര സമരമിരിക്കുന്ന അഡ്വ. ഷബീന ആശുപത്രിയില്‍ നിന്ന് സമരപ്പന്തലിലേക്ക് തിരിച്ചെത്തി. സ്വാഗതമാട്- പാലച്ചിറമാട് ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരമിരിക്കുന്ന ഷബീനയെ മൂന്നാം ദിവസമായ ചൊവ്വാഴ്ച പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ഷബീനയെ ഇന്ന് രാവിലെ ഡോക്ടര്‍ എത്തി പരിശോധിച്ച് ആരോഗ്യസ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയത്. സമരപന്തലില്‍ ഉണ്ടായിരുന്നവര്‍ പ്രതിഷേധിച്ചെങ്കിലും ഷബീനയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. ഷബീനയെ അറസ്റ്റ് ചെയ്ത ഉടനെ സമരാനുകൂലിയായ ആസ്യ എന്ന സ്ത്രീ നിരാഹാര സമരം നടത്തി. ആരോഗ്യനില തൃപ്തികരമാണെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വൈകീട്ടോടെ ഷബീന സമരപ്പന്തലിലേക്ക് തിരിച്ചെത്തി. കോട്ടയ്ക്കല്‍, കല്‍പകഞ്ചേരി, കുറ്റിപ്പുറം സ്റ്റേഷനുകളില്‍നിന്നും ഇരുനൂറോളം പോലീസുകരെത്തിയാണ് ഇവരെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് നേരിയ തോതില്‍ സംഘര്‍ഷത്തിനു കാരണമായി. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത തന്നെ പോലീസ് ആശുപത്രിയില്‍ കൊണ്ടുപോയി അവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഷബീന പറഞ്ഞു.

പ്രദേശവാസികളുടെ പ്രതിഷേധങ്ങള്‍ക്കിടയിലും സ്വാഗതമാട്- പാലച്ചിറമാട് ബൈപ്പാസിന്റെ അളവെടുപ്പ് പൂര്‍ത്തിയായി. 4.4 കിലോമീറ്ററാണ് ബൈപ്പാസിനായി സ്ഥലമേറ്റെടുക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top