Home app

കാവേരി ബോര്‍ഡ് രൂപീകരിക്കാത്തതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം രൂക്ഷം

ചെന്നൈ: കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു. ജില്ലാ കേന്ദ്രങ്ങളില്‍ വിവിധ മന്ത്രിമാരുടെ നേതൃത്വത്തില്‍ അണ്ണാ ഡിഎംകെ ഉപവാസസമരം ആരംഭിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും പ്രതിഷേധത്തില്‍ അണിനിരന്നു. പളനിസാമിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം പുരോഗമിക്കുകയാണ്. ചെന്നൈ ചെപ്പോക്കില്‍ ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും മുഖ്യമന്ത്രിക്കൊപ്പം നിരാഹാരമിരിക്കുന്നുണ്ട്.

മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കൂടാതെ മന്ത്രി ഡി.ജയകുമാര്‍, പ്രസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനന്‍ തുടങ്ങിയവരും നിരാഹാര സമരത്തിന്റെ ഭാഗമായി. അതേസമയം കേന്ദ്രത്തിനെതിരെ പ്രത്യക്ഷ സമരം നടത്തുന്നതില്‍ അണ്ണാ ഡി.എം.കെയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. വൈകീട്ട് അഞ്ചിനാണ് നിരാഹാരസമരം അവസാനിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top