Home app

മോര്‍ഫിംഗ് കേസ് ; സ്റ്റുഡിയോ ഉടമകള്‍ അറസ്റ്റില്‍

വിവാഹ വീഡിയോകളില്‍ നിന്നും ഫോട്ടോകളില്‍ നിന്നും സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച കേസില്‍ സ്റ്റഡിയോ ഉടമകള്‍ അറസ്റ്റിലായി. വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് ഉടമ ദിനേശന്‍, സഹോദരന്‍ സതീശന്‍ എന്നിവരെയാണ് വടകര ഡിവൈ.എസ്.പി ടി.പി. പ്രേമരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പിടികൂടിയത്. തൊട്ടില്‍പ്പാലം കുണ്ടുതോടിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇരുവരും പിടിയിലായത്. എന്നാല്‍ സംഭവത്തിലെ മുഖ്യപ്രതിയായ സ്റ്റുഡിയോ ജീവനക്കാരന്‍ ബിബീഷ് ഒളിവിലാണ്.

മോര്‍ഫിങ് നടത്തിയ ആറുചിത്രങ്ങള്‍ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. രണ്ടായിരത്തോളം സ്ത്രീകളുടെ ചിത്രങ്ങള്‍ ബിബിഷിന്റെ ഹാര്‍ഡ് ഡിസ്‌ക്കിലുണ്ട്. ഇത് സാധാരണചിത്രങ്ങളാണ്. എന്നാല്‍, ബിബീഷിനെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ ഡിസ്‌കുകളിലും മറ്റും ചിത്രങ്ങള്‍ ഉണ്ടോയെന്ന് വ്യക്തമാകൂ. സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ശീലചിത്രങ്ങളുമായി മോര്‍ഫ് ചെയ്തതിലൂടെ ബിബീഷ് ലക്ഷ്യമിട്ടത് ബ്ലാക്ക് മെയിലിങ്ങാണെന്ന് പോലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top